ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണർവിനുള്ള ഊർജമാക്കി മുന്നേറിയ വിദ്യാർഥിയാണ് ഇപ്പോൾ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ മിഥുൻ പോട്ടക്കാരൻ. ജനിച്ചപ്പോൾത്തന്നെ ഒരു കണ്ണ് ഇല്ലായിരുന്നു. മുച്ചുണ്ട് കാരണം പിന്നീട് സംസാരത്തിനും പരിമിതികളുണ്ടായി. പരിമിതികളുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛൻ സുരേഷും സ്കൂളിൽ സ്വീപ്പറായ അമ്മ സിന്ധുവുമാണ് മിഥുന് പരിമിതികളെ അതിജീവിക്കാനുള്ള കരുത്തും ഊർജവും നൽകിയത്. അമ്മ ഇപ്പോൾ ഓഫീസ് അസിസ്റ്റന്റ് ആണ്.
സ്കൂളിൽ പഠനത്തിൽ മിടുക്കനായിരുന്നു. അതോടെ അധ്യാപകർക്ക് ഇഷ്ടപ്പെട്ട വിദ്യാർഥിയായി. മുറിച്ചുണ്ട് പ്രശ്നവും താടി യെല്ലിൻ്റെ വളർച്ചക്കുറവ് പ്രശ്നവും പരിഹയാളം രിക്കാൻ 16 ശസ്ത്രക്രിയകൾ ചെയ്തു. എങ്കിലും സംസാരപരിമിതി മാറിയില്ല. എടതിരിഞ്ഞിയിലെ എച്ച്ഡിപി എച്ച്എസ്എ സിൽ പഠിക്കുമ്പോൾ 2013-ൽ സ്കൂൾ ലി ഡറായി.
ആ സമയത്താണ് ‘സൗണ്ട് തോമ’-എന്ന സിനിമയിറങ്ങിയത്. എതിർചേരിയിലുള്ളവർ ഏതു വിധേനെയും തോൽ പ്പിക്കാനായി സൗണ്ട് തോമയെന്ന് വിളിച്ചു. ആ കളിയാക്കൽ കൂടുതൽ കരുത്തുപകർന്നു തന്നു. ആ കരുത്തു കൂടുതൽ വോട്ട് നേടി വിജയിക്കുന്നതിലേക്കെത്തി.
ശ്രീകേരളവർമ കോളേജിലാണ് ബിഎ മലയാളം പഠിച്ചത്. അപ്പോൾ അവിടെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി യായിരുന്നു. ഇപ്പോൾ അവിടെത്തന്നെ എം.എ മല ഒന്നാംവർഷ വിദ്യാർഥിയാണ്, 26 വയസ്സുള്ള മിഥുൻ. എടതിരിഞ്ഞി സഹകരണ ബാങ്കിലെ ഡയറക്ടറുമാണ്. പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ ഇരിങ്ങലക്കുട ലേഖകനും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ അംഗവുമാണ് മിഥുൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive