ഇരിങ്ങാലക്കുട : ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്ന വാരിയർ സമുദായംഗങ്ങളുടെ കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക സമ്മേളനം പ്രതിഷേധിച്ചു. കാരായ്മ അവകാശമുള്ള തെക്കെ വാരിയം കുടുംബത്തിന് എല്ലാവിധ പിന്തുണയും യോഗം രേഖപ്പെടുത്തി.
പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. സമാജം സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ ഉദ്ഘാടനം ചെയ്തു. മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണവാരിയർ , ജില്ല സെക്രട്ടറി വി.വി. സതീശൻ , ടി. ഉണ്ണികൃഷ്ണൻ , എ. അച്ചുതൻ , എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മൂർക്കനാട് ദിനേശ് വാരിയർ, സുപ്രിയ ശ്രീകുമാർ , ശങ്കരൻകുട്ടി ആനന്ദപുരം , ഭദ്ര വാര്യർ, സ്മൃതി ഡി. വാരിയർ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
പുതിയ ഭാരവാഹികൾ : പി.വി. രുദ്രൻ വാരിയർ ( പ്രസിഡണ്ട് ) , ഐ. ഈശ്വരൻ കുട്ടി ( വൈസ് പ്രസിഡണ്ട് ) , എ അച്ചുതൻ ( സെക്രട്ടറി ) , ടി.രാമൻകുട്ടി ( ജോ സെക്രട്ടറി ) , എസ്. കൃഷ്ണകുമാർ ( ട്രഷറർ )
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive