എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് & റേഞ്ചർ യൂണിറ്റ് ത്രിദിന യൂണിറ്റ് ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് & റേഞ്ചർ യൂണിറ്റുകളുടെ ഈ വർഷത്തെ ത്രിദിന യൂണിറ്റ് ക്യാമ്പിന് തുടക്കമായി. സ്കൂളിൻ്റെ കറസ്പോണ്ടൻ്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് കുമാരൻ എ സി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി ജി സിൻല ടീച്ചർ അനുഗ്രഹ ഭാഷണം നടത്തി. ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക സിന്ധു എം ചന്ദ്രൻ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ ഡോ. രാഗേഷ് എസ് ആർ സ്വാഗതവും റേഞ്ചർ ലീഡർ സരിത പി എസ് നന്ദിയും രേഖപ്പെടുത്തി. ഹയർസെക്കൻഡറി വിഭാഗത്തിലെ സ്കൗട്ട്, റേഞ്ചർ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page