കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂളിൽ റിക്രിയേഷൻ സെൻ്റർ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ടി സി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൻ്റെ പൂർവവിദ്യാർത്ഥിയും മുൻ മാനേജരുമായ വർഗീസ് പന്തല്ലൂക്കാരൻ സ്പോൺസർ ചെയ്ത് നിർമ്മിച്ച റിക്രിയേഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം ഒളിമ്പ്യൻ ടി സി യോഹന്നാനെ പരിചയപ്പെടുത്തി.
സ്കൂൾ മാനേജർ ആൻ്റോ ടി പി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്‌കൂൾ വികസനസമതി ഫണ്ട് സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാന കൂപ്പൺ പ്രകാശനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജോജോ നിർവഹിച്ച് വികസന സമിതി കൺവീനറും വാർഡുമെമ്പറുമായ ഓമന ജോർജിന് കൈമാറി.
ദി കാത്ത് ലിക് എജ്യൂക്കേഷൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ ആൻ്റോ കെ ദേവസ്സി , റിട്ടയേർഡ് അദ്ധ്യാപകനും മുൻ മാനേജിങ് ഡയറക്ടറുമായ കെ എ ചാക്കുണ്ണി , പി ടി എ പ്രസിഡൻ്റ് ടി എച്ച് സുധീർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സർദാർ വല്ലഭഭായി പട്ടേൽ സ്മരണയ്ക്കായി ദേശീയ ഐക്യദിനാചരണത്തിൻ്റെ ഭാഗമായി മാസ്റ്റർ അഭിനവ് ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് യോഗത്തിന് സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ ജെൻവിൻ ക്രിസ്റ്റി ജെൻസൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


