പുത്തൻ നാമധേയത്തിൽ ജി.എൽ.പി എസ് ഇരിങ്ങാലക്കുട പ്രവേശനോത്സവത്തിന് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : എൽ.പി.എസ് ഓഫ് ജി.എച്ച്.എസ് ഇരിങ്ങാലക്കുട എന്ന ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂൾ എൽ പി വിഭാഗം ഈ അധ്യായന വർഷം മുതൽ ജി.എൽ.പി എസ് ഇരിങ്ങാലക്കുട എന്ന പുതിയ നാമധേയത്തിൽ പ്രവേശനോത്സവത്തിന് ഒരുങ്ങുന്നു. എൽ.പി വിഭാഗത്തിൽ ആൺകുട്ടികൾക്ക് കൂടെ പ്രവേശനം ഉള്ളതിനാൽ ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ഗവൺമെന്‍റ് എൽ.പി സ്കൂൾ ഇരിങ്ങാലക്കുട എന്ന് പുനർനാമകരണം ചെയ്തത്.

അടിസ്ഥാന സൗകര്യ വികസനത്തിൽ മൂന്നു നില പുതിയ കെട്ടിടം ലഭിച്ചതിൽ പിന്നെ വിദ്യാർത്ഥികളുടെ അഡ്മിഷനിൽ വലിയ പുരോഗതി ഉണ്ടായതായി ഹെഡ്മിസ്ട്രസ് പി ബി അസീന പറഞ്ഞു.

continue reading below...

continue reading below..


കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യത്തോടു കൂടിയുള്ളതാണ്, ലാപ്ടോപ്പും പ്രൊജക്ടറുകളും എല്ലാ ക്ലാസ്സുകളിലും ഉണ്ട്. പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി കോമ്പൗണ്ടിൽ കളി ഉപകരണങ്ങളും ക്ലാസ്സുകളിൽ വോളിബോൾ കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

കെ.ജി ക്ലാസുകളിൽ മനോഹരമായ ക്ലാസ് മുറികളും ഇരിപ്പിടങ്ങളും വർണ്ണാഭമായ ചുമർ ചിത്രങ്ങളും നിറഞ്ഞ ക്ലാസ് മുറി, കൂടാതെ ക്ലാസ് മുറിയിൽ തന്നെ കളിപ്പാട്ടങ്ങൾ എന്നിവ കുരുന്നുകൾക്ക് അറിഞ്ഞും രസിച്ചും പഠിക്കാൻ അവസരം ഒരുക്കുന്നു.


പുതിയ തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ സ് സ്ഥാനമേൽക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പഠനത്തിന് ഉപകരിക്കുന്ന എന്തെങ്കിലും സമ്മാനം നൽകിക്കൊണ്ടാവണം എന്ന അദേഹത്തിന്‍റെ തീരുമാനപ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളായ ജി.എൽ.പി എസ് ഇരിങ്ങാലക്കുടയ്ക്ക് അത്യാധുനിക 65 ഇഞ്ച് സ്മാർട്ട് ടിവി സമ്മാനിക്കുകയുണ്ടായി. ഇത് എല്ലാ ക്ലാസ്സുകാർക്കും ഉപകാരപ്പെടുന്ന രീതിയിൽ സ്കൂൾ ലൈബ്രറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

അബാക്കസ് ഫെൻസിങ്, കുട്ടികൾക്കുള്ള കളി ഫോൺ, ശിശു സൗഹൃദ ഫർണിച്ചറുകളും പുതിയതായി സ്കൂളിൽ എത്തിച്ചിട്ടുണ്ട്. സ്കൂളിലെ ക്ലാസ് റൂമുകളും ബിൽഡിങ്ങും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാണ്.


സ്കൂളിന്‍റെ എല്ലാവിധ പ്രവർത്തനങ്ങളിലും ഇരിങ്ങാലക്കുട നഗരസഭ, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, ബി ആർ സി, സ്കൂൾ പിടിഎ എന്നിവരുടെ സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.

അക്ഷരത്തിന്‍റെ ലോകത്തിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് പൊതു വിദ്യാഭ്യാസരംഗത്ത് എല്ലാവിധ സൗകര്യങ്ങളോടെ മാതൃകയാവുകയാണ് ജി.എൽ.പി.എസ് ഇരിങ്ങാലക്കുട.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page