ഡോ. സിസ്റ്റർ ബ്ലെസി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്‍റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് പുതിയ പ്രിൻസിപ്പലായി ഡോ. സിസ്റ്റർ ബ്ലെസി ചുമതലയേറ്റു. 2003 മുതൽ കലാലയത്തിൽ അദ്ധ്യാപികയായിരുന്ന സിസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യക്ഷയുമായിരുന്നു.

കലാലയത്തിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടറും എക്സാമിനേഷൻ വിഭാഗം ഡെപ്യൂട്ടി കൺട്രോളറും കഴിഞ്ഞ അഞ്ചു വർഷം വൈസ് പ്രിൻസിപ്പലുമായിരുന്നു.

കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയാണ്. ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കൽപറമ്പ് സ്വദേശിയായ സിസ്റ്റർ ബ്ലെസി പട്ടേരി വീട്ടിൽ ദേവസി മറിയം ദമ്പതികളുടെ മകളാണ്.

You cannot copy content of this page