കൃപേഷ് – ശരത് ലാൽ അനുസ്മരണ ദിനം യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

മുരിയാട് : യൂത്ത് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് – ശരത് ലാൽ അനുസ്മരണ ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മിഥുൻമോഹൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജസ്റ്റിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എബിൻ ജോൺ, മുൻ നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി റിജോൺ ജോൺസൻ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മിബിൻ മധു, ആദിനാഥ് രാമകൃഷ്ണൻ, ജെറിൻ ജോസ്,അഞ്ജു സുധീർ, സതി പ്രസന്നൻ, ജിന്റോ ജോൺ, സെബിൻ ഇല്ലിക്കൽ, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എൻ. രമേശ്, ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്തംഗം കെ. വൃന്ദ കുമാരി എന്നിവർ പ്രസംഗിച്ചു.

continue reading below...

continue reading below..

You cannot copy content of this page