നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ‘ഹരിതപൂർവ്വം’ ജൂലായ് 2 ഞായറാഴ്ച

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലക്കാലത്ത് നൂറ്റൊന്നംഗസഭ നടത്തിവരാറുള്ള സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം ജൂലായ് 2 ഞായറാഴ്ച നടത്തുന്നു, കാരുകുളങ്ങര നൈവേദ്യം അങ്കണത്തിൽ ചടങ്ങിൻ്റെ ഉദ്‌ഘാടനം രാവിലെ 9.30ന് തൃശൂർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ്  കെ.ആർ. അനൂപ് നിർവ്വഹിക്കും.

സഭ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭൂമിമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരനെ ആദരിക്കും. പങ്കെടുക്കുന്നവർക്ക് കേരള വനംവകുപ്പിൻ്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ വിതരണവും ഉണ്ടായിരിക്കും എന്ന് നൂറ്റൊന്നംഗസഭ ജനറൽ കൺവീനർ എം. സനൽകുമാർ അറിയിച്ചു.

You cannot copy content of this page