നാൽപതിൽപരം കമ്പനികൾ, രണ്ടായിരത്തിലേറെ തൊഴിലവസരങ്ങൾ – ജൂൺ 23 ന് സെന്റ് ജോസഫ്‌സ് കോളേജിൽ വമ്പൻ തൊഴിൽമേള

ഇരിങ്ങാലക്കുട : നാഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വകാര്യ സംരംഭകരെ ഉൾക്കൊള്ളിച്ചു നടത്തുന്ന വമ്പൻ തൊഴിൽമേള ജൂൺ 23 ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ വച്ചു നടക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കേരളഘടകവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എച്ച്.ആർ.ഡി സെല്ലും സംയുക്തമായാണ് തൊഴിൽമേള നടത്തുന്നത്. തൊഴിൽ ദാതാക്കളായി നാൽപതിൽപരം കമ്പനികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് സംഘടകർ പറഞ്ഞു. രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഇതിലൂടെ സാധ്യമാക്കുന്നത്. ആൺ, പെൺ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം.



എസ്.എസ്‌.എൽ.സി യോഗ്യത മുതൽ പ്രൊഫഷണൽ ബിരുദധാരികൾക്കു വരെ ഇവിടെ അവസരമുണ്ട്. ഐ.ടി, ആരോഗ്യം, സുരക്ഷ എന്നു വേണ്ടാ, നിരവധി മേഖലകളിൽ നിന്നുള്ള മുൻനിരസ്ഥാപനങ്ങളും കമ്പനികളുമാണ് തൊഴിൽ ദാതാക്കളായി സെന്റ് ജോസഫ്സിൽ എത്തുന്നത്. സ്വകാര്യ സംരംഭകരെയും തൊഴിലന്വേഷകരെയും ബന്ധിപ്പിക്കുന്നതിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നടത്തുന്ന വിപ്ലവകരമായ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി യാഥാർത്ഥ്യമായിരിക്കുന്നത്.

ഒരു പുതിയ തൊഴിൽ സംസ്കാരത്തിലേക്കു കൂടിയുള്ള സാമൂഹിക ഉത്തരവാദിത്ത നിർവ്വഹണമാണ് ഇതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അഭിപ്രായപ്പെട്ടു. സ്വന്തംമണ്ണിൽ തൊഴിൽ കണ്ടെത്താനായാൽ സുന്ദരമായ ജീവിതം സാദ്ധ്യമാവുമെന്ന ചിന്തയാണ് ഈ ആശയം നടപ്പിലാക്കാനുള്ള കാരണമെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. തൊഴിൽ മേളയുമായി ബന്ധപ്പെട്ട് വൻ ഒരുക്കങ്ങളാണ് കലാലയത്തിൽ ഏർപ്പാടാക്കിയിരിക്കുന്നത്. വരുന്ന ഏവർക്കും എല്ലാ സൗകര്യങ്ങളും കലാലയത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ, സാമൂഹികക്ഷേമ വകുപ്പുമന്ത്രി ഡോ ആർ ബിന്ദു തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഭാരവാഹികൾ, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ഇതിൽ പങ്കെടുക്കുമെന്ന് സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O