സെൻറ് മേരീസ് സ്കൂൾ ഇനി ക്യാമറാ കണ്ണുകളുടെ സുരക്ഷാ വലയത്തിൽ, പി.ടി.എ സ്ഥാപിച്ചത് 38 ക്യാമറകൾ

ഇരിങ്ങാലക്കുട : സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷക്കായി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് പി.ടി.എ കമ്മിറ്റി. സ്കൂളിന് ചുറ്റുമായി 38 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം,വിപണനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിച്ച ജില്ലാ റൂറൽ എസ്.പി ഐശ്വര്യ ഡോൺഗ്ര ഐ പി എസ്‌ പറഞ്ഞു.

continue reading below...

continue reading below..


പി.ടി.എ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാർ, കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, ഹെഡ്മിസ്ട്രസ് റീജ ജോസ്, ഒ എസ് എ നിർവാഹക സമിതിയംഗം ടിങ്സ്റ്റൺ തോമസ്, പി ടി എ നിർവാഹക സമിതിയംഗം ബൈജു കൂവപ്പറമ്പിൽ, ഫസ്റ്റ് അസിസ്റ്റന്റ് ജോൺസി ജോൺ പാറയ്ക്ക, സിബിൻ ലാസർ എന്നിവർ സംസാരിച്ചു.

You cannot copy content of this page