നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ആയുഷ് യോഗ ക്ലബ്ബിന്‍റെ രൂപീകരണവും ഉദ്ഘാടനവും നടന്നു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു.

ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ വെള്ളാനിക്കാരൻ , ഡോ.ബിജു മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗാനന്തരം രാജു മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ അവതരണവും യോഗ പരിശീലനവും നടത്തി. വിവിധ കൗൺസിലർമാരും സ്കൂൾ വിദ്യാർത്ഥിനികളും ആശുപത്രി ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.

continue reading below...

continue reading below..


എ.വി.എം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രീതി ജോസ് സ്വാഗതവും പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സ്മിത നന്ദിയും പറഞ്ഞു.

You cannot copy content of this page