സാണ്ടർ കെ തോമസിന്‍റെ പതിനൊന്നാം ചരമവാർഷികം ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറി, തൊഴിലാളി നേതാവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സാണ്ടർ കെ തോമസിന്‍റെ പതിനൊന്നാം ചരമവാർഷികം ഇരിങ്ങാലക്കുടയിൽ ആചരിച്ചു. പ്രിയ ഹാളിൽ നടന്ന ചടങ്ങിൽ എൽ.ജെ.ഡി ജില്ലാ പ്രസിഡൻറ് യുജിൻ മോറോലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

എൽ.ജെ.ഡി ജില്ല സെക്രട്ടറി അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.പി വർഗീസ്, നിജി ഫ്രാൻസിസ്, പോൾ പുല്ലൻ, കല രാജീവ്, കാവ്യ പ്രദീപ്, സംവിധായകൻ തോംസൺ, തിരക്കഥാകൃത്ത് സിബി കെ തോമസ്, ഷോബി തോമസ്, ജോയ് എം ഡി, എന്നിവർ സംസാരിച്ചു. ജോർജ് കെ തോമസ് സ്വാഗതവും വർഗീസ് തെക്കേക്കര നന്ദിയും പറഞ്ഞു.

You cannot copy content of this page