സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

കാക്കാതിരുത്തി : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തി വരവേ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി . ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി. ആർ.അനുകുമാറും പാർട്ടിയും കൂടി എടതിരിഞ്ഞി വില്ലേജിലെ കാക്കാതിരുത്തിൽ വച്ചാണ് കൈമാപറമ്പിൽ കൃഷ്ണൻ മകൻ സന്തോഷ് (55) എന്നയാളെ പിടികൂടി കേസെടുത്തത്.



CR.NO: 119/24 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. . എക്‌സൈസ് സംഘത്തിൽ അസി എക്‌സൈസ് ഇൻസ്‌പെക്ടർ കെ. ഡി. മാത്യു, അസി എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സന്തോഷ്‌. എ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിന്ദുരാജ്. വി വി, സി ഈ ഓ ശോബിത്. ഓ ബി, ഡ്രൈവർ സുധീർ എന്നിവർ ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page