ഭാരതീയ വിദ്യാഭവൻ മെറിറ്റ് ഡേയും എം.എൽ.എ എജ്യുക്കേഷൻ എക്സലൻസ് അവാർഡ് 2026 -ഉം നടന്നു

ഇരിങ്ങാലക്കുട : 10, 12 ക്ലാസ്സുകളിലെ സി ബി എസ് ഇ ബോർഡ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ മേറിറ്റ് ഡേയും M L A ‘s എജ്യുക്കേഷൻ എക്സലൻസ് അവാർഡ് 2026 -ഉം നടന്നു.


ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ടി എ നായർ അധ്യക്ഷത വഹിച്ചു. എം.എൽ.എ എക്സലൻസ് അവാർഡ് ചീഫ് കോഡിനേറ്റർ മിനി മോഹൻദാസ് വിശിഷ്ടാതിഥിയായിരുന്നു. എം എൽ എ എക്സലൻസ് അവാർഡ് കോഡിനേറ്റർ സേതുമാധവൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പി ടി എ പ്രസിഡണ്ട് റാണി പ്രദീപ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ സ്കൂളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.



100% വിജയം നേടിയ സ്കൂളിനുള്ള പുരസ്കാരം പ്രിൻസിപ്പൽ ബിജു ഗീവർഗീസ് തോമസ് ഉണ്ണിയാടൻ എംഎൽഎയിൽ നിന്ന് ഏറ്റുവാങ്ങി. തോമസ് ഉണ്ണിയാടൻ എം എൽ എ യെയും മിനി മോഹൻദാസിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

Merit Day and MLA Education Excellence Award 2026 held at Bharatiya Vidya Bhavan, Irinjalakuda

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page