ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ കുട്ടംകുളം പരിസരത്ത് ഒരുക്കിയ ബിഗ് സ്ക്രീൻ ലോകകപ്പ് ക്രിക്കറ്റ് തത്സമയ ഫൈനൽ മത്സര പ്രദർശനം ആസ്വദിച്ച് നഗരത്തിലെ ക്രിക്കറ്റ് പ്രേമികൾ

ഇരിങ്ങാലക്കുട : നഗരത്തിലെ ക്രിക്കറ്റ് പ്രേമികൾക്കായി ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ ആസ്വദിക്കാൻ ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ കുട്ടംകുളം പരിസരത്ത് ഒരുക്കിയ സൗകര്യം ഉപയോഗപ്പെടുത്തി ആയിരങ്ങൾ.

മത്സരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ തത്സമയ സംപ്രേക്ഷണം കൂറ്റൻ സ്‌ക്രീനുകളിൽ ഏവരും ആസ്വദിച്ചു. സ്റ്റേഡിയത്തിലെ ആരവങ്ങൾക്കൊപ്പം ഇവിടെ കൂടിയവരുടെ ആരവങ്ങളും കുട്ടംകുളത്തിന്‍റെ വലിയ മതിൽകെട്ടുകൾക്കിടയിൽ പ്രതിധ്വനി സൃഷ്ടിച്ചു. കൂട്ടമായി മത്സരങ്ങൾ കാണാൻ ഒരു പ്രത്യേക ആവേശം തന്നെയാണെന്ന് കളി കാണാൻ എത്തിവർ പറഞ്ഞു.


ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ ക്ഷേത്രസംബന്ധമായ പരിപാടികൾ ആയിരുന്നു ആദ്യം ചെയ്തിരുന്നെങ്കിലും ഖത്തർ വേൾഡ് കപ്പ് വന്നപ്പോൾ ‘ഗോൾ ആരവം’ എന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് അതിന് കിട്ടിയ ആവേശകരമായ പ്രതികരണങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് വേൾഡ് കപ്പിൽ ഫൈനൽ മത്സരത്തിൽ ഇന്ത്യയും കൂടെ ഉൾപ്പെട്ടപ്പോൾ ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ഒരു ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് സംഘാടകർ പറഞ്ഞു.



ഉച്ചയ്ക്ക് തുടങ്ങിയ തൽസമയ ബിഗ് സ്ക്രീൻ പ്രദർശനത്തിൽ ഏറെ വൈകുംതോറും കാണികളും ആവേശവും കൂടിവരികയാണ് ഉണ്ടായത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page