ഇരിങ്ങാലക്കുട : വിദ്യാർഥികൾക്ക് പഠനത്തിന് ഒപ്പം ഇൻഡസ്ട്രികളുമായി ചേർന്ന് പ്രോജക്ടുകൾ ചെയ്യാൻ അവസരമൊരുക്കുക, മികവ് പുലർത്തുന്നവർക്ക് അവയിൽ നിന്ന് വരുമാനം നേടിക്കൊടുക്കുക, പ്രോജക്ടുകളെ സ്റ്റാർട്ട് അപ്പുകളാക്കി മാറ്റാനുള്ള പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ട്രോപ്പിക്കൽ എൻവയോൺമെൻ്റ് കൺസൽട്ടൻ്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ‘ ലേൺ ആൻഡ് എക്സൽ ‘ പ്രോഗ്രാമിന് തുടക്കമായി.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജല മലിനീകരണ നിരീക്ഷണം, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ്, പാരിസ്ഥിതിക ആഘാത പഠനം എന്നീ മേഖലകളിലെ മൂന്ന് പ്രോജക്ടുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.
ട്രോപ്പിക്കൽ എൻവയോൺമെൻ്റ് കൺസൽട്ടൻ്റ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ സേവിയർ അല്ലേശു, പ്രോജക്ട് കോ ഓർഡിനേറ്റർ റോഷൻ ഡേവിഡ്, മെൻ്റർമാരായ ടി ശ്രീലേഖ, സുനിൽ പോൾ, ആൻ്റണി ടി ജോസ്, എൻ എസ് ഷിസി എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews