പ്രിയപ്പെട്ടവർക്ക് വിഷുകൈനീട്ടം ഇനി തപാലിലൂടെയും

ഇരിങ്ങാലക്കുട : പ്രിയപ്പെട്ടവർക്ക് വിഷു കൈനീട്ടം ഇനി ഇന്ത്യാ പോസ്റ്റിലൂടെ അയക്കാൻ അവസരം. ഏപ്രിൽ 5 മുതൽ 10 വരെ ഭാരതീയ തപാൽ വകുപ്പിന്‍റെ വിഷുകൈനീട്ടം പദ്ധതി മുഖാന്തരം കേരളത്തിനുള്ളിൽ താമസിക്കുന്ന വിലാസക്കാരന്‍റെ പേരിലേക്ക് വിഷുകൈനീട്ടം അയക്കാം.

101, 201, 501, 1001, എന്നീ ഡിനോമിനേഷൻസ് ആണ് അയക്കാൻ പറ്റുക. രൂപ 101 നു 120/- ഉം, രൂപ 201/- നു 230/-ഉം, രൂപ 501/- നു 540/-ഉം, രൂപ 1001/- നു 1050/- ആണ് കമ്മീഷൻ അടക്കം പോസ്‌റ്റോഫീസിൽ അടക്കേണ്ട തുക. കൂടുതൽ വിവരങ്ങൾക്ക്‌ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക.

.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page