കാട്ടൂർ പോംപെ സെന്റ് മേരിസ് ഹൈസ്കൂളിലെ 1978 ബാച്ചിന്‍റെ ആദ്യ പൂർവവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 10ന്

ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ സെന്റ് മേരിസ് ഹൈസ്കൂളിലെ 1978 ബാച്ചിലെ ആദ്യ പൂർവ വിദ്യാർത്ഥി സംഗമം സെപ്റ്റംബർ 10 ഞായറാഴ്ച നെടുംപുര കൊരട്ടിപറമ്പിൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 15 വയസ്സിൽ പിരിഞ്ഞ് ജീവിതവഴി തിരഞ്ഞു പോയവർ, 45 വർഷങ്ങൾക്കിപ്പുറം റിട്ടയർമെന്റ് കഴിഞ്ഞ് ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന വേളയിലാണ് അവരുടെ ആദ്യ സമാഗമത്തിനായി ഒരുങ്ങുന്നത്.

പഠിച്ച സ്കൂളിന്‍റെ ചരിത്രവും അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അറുപതു വയസ്സു കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച ഡിജിറ്റൽ സോവനീർ സംഗമത്തിന്‍റെ ഭാഗമായി റിലീസ് ചെയ്യും. 20 മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്ന ഡിജിറ്റൽ വിഷ്വലുകൾ ഒന്നരമണിക്കൂറിലേക്ക് ചുരുക്കിയാണ് അവതരിപ്പിക്കുന്നത്. ഡിജിറ്റൽ സൊവനീറിന്റെ സ്ക്രിപ്റ്റും സംവിധാനവും ക്യാമറയും ഡിയോ പിയും നിർമ്മാണവും എല്ലാം പൂർവ വിദ്യാർത്ഥികൾ തന്നെയാണ് ചെയ്തിരിക്കുന്നത്.



ചടങ്ങിൽ വിവിധ കലാപരിപാടികളോടൊപ്പം പഠിപ്പിച്ച അധ്യാപകരെ ആദരിക്കുകയും ചെയ്യും. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്ന പൂർവവിദ്യാർഥികളായ 103 കാരനായ വി പി രാമചന്ദ്രൻ, 93 കാരിയായ കെഎം ലീല എന്നിവർ തുടങ്ങി ഏകദേശം നൂറോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേര് വിവരങ്ങൾക്കൊപ്പം സ്കൂളിന്റെ 137 വർഷ ചരിത്രവും സോവനീരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


രാവിലെ 8: 30ന് 78 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ എത്തുകയും സ്കൂൾ സന്ദർശനത്തിനുശേഷം നെടുംപുര കൊരട്ടിപറമ്പിൽ ഓഡിറ്റോറിയത്തിൽ എല്ലാവരും സംഗമിക്കുകയും ചെയ്യും.11:30ന് സ്കൂൾ മാനേജർ വിൻസെന്റ് പാനികുളം ഡിജിറ്റൽ പ്രകാശന കർമ്മം നിർവഹിക്കും. തുടർന്ന് സദ്യവട്ടങ്ങളും കലാശക്കൊട്ടുകൾക്കുമൊപ്പം അവസാനം ഒരു വർഷം കൊണ്ട് കായ്ക്കുന്ന ചുവന്ന ചുളയുള്ള ചക്ക ഉണ്ടാകുന്ന പ്ലാവിൻ തൈ എല്ലാവർക്കും സമ്മാനമായി നൽകുന്നതായിരിക്കും. അടുത്തവർഷം ഗെറ്റുഗെതറിന് ചക്കയുമായി വരണം എന്ന് ആശംസിച്ചു കൊണ്ടാണ് എല്ലാവർക്കും പ്ലാവിൻ തൈ സമ്മാനമായി നൽകുന്നത്.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് എ പി ജോയ്, സെക്രട്ടറി രതി കല്ലട, ഡേവിസ് വലിയവീട്ടിൽ, പ്രോഗ്രാം കൺവീനർ റാഹില ഹസ്സൻ, ജോയിൻ സെക്രട്ടറി രഘു ഇ പി വൈസ് പ്രസിഡന്റ് പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page