ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് സംവിധാനവുമായി സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ

ഇരിങ്ങാലക്കുട : ഓക്സിജൻ രംഗത്ത് ഏറ്റവും നൂതനമായ ചുവടുവയ്പ്പ് നടത്തിക്കൊണ്ടു ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് സംവിധാനം ഇരിങ്ങാലക്കുടയിൽ ആദ്യമായി പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ചുള്ള സംവിധാനമാണ് ഈ അടുത്തകാലം വരെ ഉപയോഗത്തിൽ ഉണ്ടായിരുന്നത്.

ലിക്വിഡ് ഓക്സിജന്റെ ഉയർന്ന ശുദ്ധിയും നിലവാരവും ആശുപത്രിയുടെ പ്രവർത്തനത്തെ വളരെയധികം സഹായിക്കുമെന്നും ഹൃദയ ശസ്ത്രക്രിയ രംഗത്ത് ചുവടു വെക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് സംവിധാനത്തിന്റെ വെഞ്ചിരിപ്പുകർമ്മം ഇരിങ്ങാലക്കുട രൂപത ഫിനാൻസ് ഓഫീസർ റെവ.ഫാ.ലിജോ കോങ്കോത്ത് നിർവ്വഹിച്ചു. ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page