ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കുളത്തിനു സമാനമായ ഊരകം – കോമ്പാറ റോഡിൽ കടലാസ് തോണിയിറക്കി പ്രതിഷേധിച്ചു
ഊരകം : പ്രദേശത്തെ ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കുളത്തിനു സമാനമായ ഊരകം – കോമ്പാറ റോഡിൽ കടലാസ് തോണിയിറക്കി പ്രതിഷേധിച്ചു. മുരിയാട് പഞ്ചായത്തിലെ 10,11 വാർഡുകളിൽപെട്ട പ്രദേശത്തെ ഒട്ടുമിക്ക റോഡുകളും അറ്റകുറ്റ പണികൾ ചെയ്യാതെ തകർന്ന നിലയിലാണ്.
കുടിവെള്ള പദ്ധതിക്കായി റോഡുകൾ കുഴിക്കുകയും കൂടി ചെയ്തതോടെ റോഡുകളുടെ അവസ്ഥ ദയനീയമാവുകയും വഴിയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധ്യമല്ലാതാവുകയും ചെയ്തു. അവിട്ടത്തൂർ, കല്ലംകുന്ന്, കൊറ്റനെല്ലൂർ പ്രദേശങ്ങളിലെ ജനങ്ങളും ഇരിങ്ങാലക്കുടയിലേക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഊരകം – കോമ്പാറ റോഡ്, മഠത്തിക്കര റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്.
ശുദ്ധജലത്തിനായുള്ള പൈപ്പുകൾ കുഴിക്കുന്നതിനിടയിൽ നിലവിലുള്ള ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആഴ്ചകളായി ശുദ്ധജലം പാഴായി പോകുകയാണ്. പ്രതിഷേധ സമരത്തിന് ഭാരവാഹികളായ കൂള ബേബി, എം.കെ. കലേഷ്, സുധാകരൻ കൊച്ചുകുളം, ബാബു വരിക്കാശ്ശേരി. അശ്വതി സുബിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com