വല്ലക്കുന്ന് : പാർക്കിംഗ് ലൈറ്റുകളും റിഫ്‌ളക്ടറുകളും ഉണ്ടായിട്ടുപോലും അവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളെ കുറിച്ച് വാഹങ്ങൾ കൈകാര്യം ചെയ്യുന്നവർ അജ്ഞരായാൽ അത് മറ്റു വാഹനയാത്രക്കാരുടെ സുരക്ഷയെ പോലും അപകടത്തിലാക്കുന്നു.
ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാതയിലെ അപകട മേഖലയായ വല്ലക്കുന്ന് – തൊമ്മാന ഇറക്കത്ത് ബ്രേക്ക്ഡൗൺ ആയ ലോറി റോഡിൽ കിടക്കുന്നത് അപായ മുന്നറിയിപ്പുകൾ ഇല്ലാതെ. ഉച്ചക്ക് വലിയ മരങ്ങളുടെ കഷ്ണങ്ങളുമായി ഇതുവഴി എത്തിയ 12 ചക്ര ലോറി തൊമ്മാനയിൽനിന്നും വല്ലക്കുന്നിലേക്കുള്ള കയറ്റത്ത് ബ്രേക്‌ഡോൺ ആകുകയായിരുന്നു.
റോഡിലോട്ട് കയറിയാണ് വാഹനം പാർക്കുചെയ്തിരിക്കുന്നത്. ഏറെ അപകടങ്ങൾക്ക് സാക്ഷിയായിട്ടുള്ള ഈ മേഖലയിൽ രാത്രി വെളിച്ചക്കുറവുമുണ്ട്. ഇറക്കം ഇറങ്ങി വരുന്ന വാഹങ്ങളും തൊമ്മാന പാടത്തിലൂടെയുള്ള റോഡിലൂടെ വേഗതയിലെത്തുന്ന വാഹങ്ങൾക്കും ഒരു അപ്രതീക്ഷിത കാഴ്ചയാകും റോഡിൽ അപായ മുന്നറിയിപ്പുകൾ ഇല്ലാതെ കിടക്കുന്ന ഈ കൂറ്റൻ ലോറി. ദേശിയപാതയിലെ ടോൾ ഒഴിവാക്കാനായി പല ഭാരവാഹനങ്ങളുടെയും സ്ഥിര സഞ്ചാരപഥം ഇപ്പോൾ ഇതുവഴിയാണ് .
പകൽ പോലും കേടായ ലോറി കിടക്കുന്നിടത്ത് അപായ മുന്നറിയിപ്പുകൾ സ്ഥാപിക്കാതെ വന്നപ്പോൾ സമീപവാസികൾ ലോറി ജീവനക്കാരുടെ ശ്രദ്ധയിൽ ഇത് പെടുത്തിയിരുന്നു. എന്നിട്ടും തികഞ്ഞ അലംഭാവമാണ് ഫലം.
ഏറെ അപകടങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന ഇവിടെത്തെ സമീപവാസികൾ തന്നെ മുന്നിട്ടിറങ്ങി റോഡിൽ കിടക്കുന്ന ലോറിക്ക് സമീപം അപായ മുന്നറിയിപ്പുകൾ സ്ഥാപിക്കാനൊരുങ്ങുകയാണിപ്പോൾ. പോലീസിന്റെയും റോഡ് സേഫ്റ്റി സ്‌ക്വാഡിന്റെയും ഭാഗത്തുനിന്ന് ഇത്തരം അലംഭാവാങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com