സുഹൃത്തുക്കളോടൊപ്പം ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ആനന്ദപുരം : സുഹൃത്തുക്കളോടൊപ്പം ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശി വെളിയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ആദര്‍ശ് (20) ആണ് മരിച്ചത്. മാള ഐ.ടി.ഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ആദര്‍ശ്.

continue reading below...

continue reading below..


വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കെ മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ കുളത്തിന്റെ നടുവില്‍ എത്തിയപ്പോൾ മുങ്ങിതാഴുകയായിരുനെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.


ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും നേരം വൈകിയതിനാല്‍ തൃശൂരില്‍ നിന്നുമെത്തിയ സ്‌ക്യൂബ‌ ടീം ആണ് തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുത്തത്. അമ്മ- ബിന്ദു,. സഹോദരങ്ങള്‍-അതുല്‍, അക്ഷയ്. സംസ്‌കാരം ശനിയാഴ്ച നടക്കും.

You cannot copy content of this page