ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂട്ടം, ഓൾ ഫിറ്റ് ഇരിങ്ങാലക്കുട അക്കാഡമി ഓഫ് സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്സഡ് ഫുട്ബോൾ ടൂർണ്ണമെൻറ് 2023 ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കൂട്ടം ഇരിങ്ങാലക്കുടയുടെ ഓർഡിനേറ്റർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനയ എൻ എ രോഹിണി മുത്തൂർ വർഗീസ് പന്തല്ലൂക്കാരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനയക്കുള്ള സ്നേഹോപകാരമായി ചരിത്രം സ്മരിക്കുന്ന മിക്സഡ് ആൺ പെൺ ഫുട്ബോൾ ടൂർണമെന്റിൽ ചലഞ്ച് ഫുട്ബോൾ അക്കാദമി എ ടീമും ഐ എസ് യു ചാലക്കുടിയും ആദ്യ മത്സരം അരങ്ങേറി.
വൈകിട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews