സലീഷ് നനദുർഗക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് – നേട്ടം തുടർച്ചയായി 14 മണിക്കൂറിലധികം സോപാന സംഗീതം ആലപിച്ചതിന്

ഇരിങ്ങാലക്കുട : തുടർച്ചയായി 14 മണിക്കൂറിലധികം സോപാന സംഗീതം ആലപിച്ചതിന് സലീഷ് നനദുർഗക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് . ഞായറാഴ്ച പുലർച്ചെ 5 മണി മുതൽ വൈകുനേരം 7 മണി വരെ തുടർച്ചയായി 14 മണികൂർ ഒരു മിനിറ്റ് 40 സെക്കൻഡ് സോപാന സംഗീതം ആലപിച്ചാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. നിലവിൽ ഉണ്ടായിരുന്ന 12 മണിക്കൂർ റെക്കോർഡ് ഇതോടെ ഭേദിക്കപ്പെട്ടു.

ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂടൽമാണിക്യം കിഴക്കേ നടയിൽ പ്രത്യേക സജീകരണങ്ങളോടുകൂടിയ വേദിയിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ സമാപന സമ്മേളനം ഉദ്‌ഘാടനം നിർവഹിച്ചു.

യൂണിവേഴ്സൽ റെക്കോർഡ് ഫോറം ജനറൽ സെക്രട്ടറിയും ചീഫ് എഡിറ്ററുമായ ഡോ സുനിൽ ജോസഫ് ഔദ്യഗിയ റെക്കോർഡ് പ്രഖ്യാപനം നിർവഹിച്ചു. തുടർന്ന് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ സലീഷ് നനദുർഗക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ആവണങ്ങാട്ട് കളരിയിലെ അഡ്വ. എ.യു. രഘുരാമ പണിക്കർ റെക്കോർഡ് ഫലകം സമ്മാനിച്ചു.

You cannot copy content of this page