ഫെബ്രുവരി 13 ന് ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും

ഇരിങ്ങാലക്കുട : ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര തിരുവനന്തപുരത്തു സമാപിക്കുകയും തുടർന്ന് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാനത്തെ വ്യാപാരികൾ പങ്കെടുക്കുന്നത് പ്രമാണിച്ച് ഫെബ്രുവരി 13 ന് ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

continue reading below...

continue reading below..സമാപന സമ്മേളന ദിവസമായ 2024 ഫെബ്രുവരി 13 ന് ചൊവ്വാഴ്ച എല്ലാ വ്യാപാരസ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്നും ഇരിങ്ങാലക്കുടയിലെ മുഴുവൻ വ്യാപാരികളും സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് ഈ സമരത്തിൽ പങ്കാളികളാകണമെന്നും സമരം വൻ വിജയമാക്കണമെന്നും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി. കെ. അനിൽകുമാർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

You cannot copy content of this page