പത്രപ്രവർത്തകൻ മൂർക്കനാട് സേവ്യറിന്റെ 17-ാം ചരമവാര്‍ഷികാചരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ശക്തി സാംസ്‌ക്കാരികവേദിയും ചേര്‍ന്ന് ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും മാതൃഭൂമി പ്രാദേശിക ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 17-ാം ചരമവാര്‍ഷികാചരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ശക്തി സാംസ്‌ക്കാരികവേദിയും ചേര്‍ന്ന് തിങ്കളാഴ്ച ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. ദിനാചരണം ഐ.ടി.യു. ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്‌സന്‍ ഉദ്ഘാടനം നിർവഹിച്ചു.

പത്രപ്രവർത്തനരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്ന കാലത്തുപോലും നാടിന്റെ വികസനങ്ങൾ ലക്ഷ്യമാക്കിയുള്ള വാർത്തകൾ നല്കാൻ മൂർക്കനാട് സേവ്യർ ഏറെ താല്പര്യം കാണിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ് മുടങ്ങാതെ ഇദ്ദേഹത്തിന്റെ അനുസ്മരണം സംഘടിപ്പിച്ചുവരുന്നതിനെയും അദ്ദേഹം പ്രകീർത്തിച്ചു.

. പ്രസ് ക്ലബ്ബ് ഹാളില്‍ തിങ്കളാഴ്ച രാവിലെ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മുതിർന്ന പത്രപ്രവർത്തകൻ വി ആർ സുകുമാരൻ, ശക്തി സാംസ്‌ക്കാരികവേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി മൂര്‍ക്കനാട് സേവ്യറിന്റെ സുഹ്യത്തുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

സീതി മാസ്റ്റർ, ഹരി കാറളം, ഭരതൻ കണ്ടേങ്കാട്ടിൽ, എ സി സുരേഷ്, കാറളം രാമചന്ദ്രൻ നമ്പ്യാർ ജോസ് മഞ്ഞില , പോളി കെ കെ എന്നിവർ സംസാരിച്ചു .

You cannot copy content of this page