മാപ്രാണം സെന്ററിലെ കടകളിൽ മോഷണം നടന്നിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു

മാപ്രാണം : മാപ്രാണം സെന്ററിലെ കടകളിൽ മോഷണം നടന്നിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും ഇരിങ്ങാലക്കുട പോലീസിന് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻററിൽ ധർണ്ണ സംഘടിപ്പിച്ചു.

continue reading below...

continue reading below..വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷാജി മണപ്പെട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായ ഭരണസമിതി മാപ്രാണം യൂണിറ്റ് പ്രസിഡൻറ് എം എം ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. നഗരസഭാ 39 -ാം വാർഡ് കൗൺസിലർ ഷാജുട്ടൻ, അഞ്ചാം വാർഡ് കൗൺസിലർ അജിത് കുമാർ എന്നിവർ സംസാരിച്ചു.നന്ദനൻ പോയ്യറ ചടങ്ങിന് സ്വാഗതം പറഞ്ഞു. മാപ്രാണം സെൻററിൽ പ്രവർത്തിക്കുന്ന മാംഗോ ബേക്കറി, സോപാനം പൂജ സ്റ്റോഴ്സ്, നന്ദനം മെൻസ് വെയർ, ഡിജിറ്റൽ ജനസേവന കേന്ദ്രം, മാപ്രാണം കഫെ, കൃഷ്ണ അക്വേറിയം, ഇളയിടത്ത് പച്ചക്കറി സ്റ്റോഴ്സ് എന്നിവിടങ്ങളിൽ ആയിരുന്നു മോഷണം നടന്നത്.

You cannot copy content of this page