ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട കാട്ടൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ ധർണ ഉദ്ഘാടനം ചെയ്തു. തൃശൂർ എം പി ടി എൻ പ്രതാപൻ പ്രതിഷേധ ധർണ്ണയ്ക്ക് അഭിവാദ്യങ്ങൾ നേർന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഷാറ്റോ കുര്യൻ, കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ അബ്ദുൽ ഹഖ് സി എസ്, ഹൈദ്രോസ് എ, ബാബു തോമസ്, കെ വി രാജു , ബൈജു കുറ്റിക്കാടൻ, ശ്രീകുമാർ, ഹരിദാസ്, മഹിളാ കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് എന്നിവർ സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews