100 ദിന പരിപാടി – മുരിയാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് വീടുകളുടെ സമർപ്പണം നടത്തി

ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിനം 100 പരിപാടിയിൽ ലൈഫ് പദ്ധതിയിൽ ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച അഞ്ച് വീടുകളിൽ നാലു വീടുകളുടെ താക്കോൽ ദാനം നടത്തി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ താക്കോൽ ദാനം കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണ സമിതി അംഗം നിജി വത്സൻ , സെലീന, രാധിക തുടങ്ങിയവർ പങ്കെടുത്തു. വാർഡ് അംഗം എ.എസ്. സുനിൽകുമാർ സ്വാഗതവും കോ-ഓഡിനേറ്റർ നിതിൻ രാജ് നന്ദിയും പറഞ്ഞു.

continue reading below...

continue reading below..


14 -ാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനകർമ്മം പുല്ലൂർ കുഞ്ഞുമാണിക്യൻ മൂലയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ മണി സജയൻ ,ശ്രീജ സുനിൽകുമാർ , എ.എൻ രാജൻ, മുത്തു ലക്ഷ്മി, ബീന, സ്വപ്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

100 ദിന പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 16 ആം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച 5 വീടുകളുടെ താക്കോൽ ദാനം കർമ്മം നടക്കും. 100 ദിന കർമ്മ പരിപാടി കളിൽപ്പെടുത്തി വയോ സ്മിതം വയോ ക്ലബ്ബുകളുടെ ഉദ്ഘാടനം 7 -ാം വാർഡിലും , ജീവധാര പദ്ധതി 2 ആം ഘട്ടമായി സ്ക്രീനിംഗ് ക്യാമ്പുകൾ 2 -ാം വാർഡിലും നടക്കും.

You cannot copy content of this page