നടവരമ്പ് : തിരുനാളുകളും വിശ്വാസാചാരങ്ങളും ഭൗതികതയുടെ അതിപ്രസരത്താൽ അർത്ഥം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിറവി തിരുനാളിന് ആത്മീയത പകരാൻ നടവരമ്പ് സെന്റ് മേരിസ് അസംപ്ഷൻ പള്ളിയിൽ നടത്തിയ പരിശ്രമം ലോക റെക്കോർഡിന് അർഹമായി. വചനാധിഷ്‌ഠിതമായ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമെന്നോണം ഇടവകയിലെ ആബാലവ്യദ്ധം ജനങ്ങളുടെ സഹകരണത്തോടെ ഡിസംബർ 12 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ബൈബിൾ പാരായണം രാപകൽ വ്യത്യാസമില്ലാതെ 123 മണിക്കൂർ പിന്നിട്ടപ്പോഴാണ് ഈ നേട്ടം കൈവരിക്കാനായത്.
ഞായറാഴ്ച ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വചനം വായിച്ച് അഖണ്ഡ ബൈബിൾ പാരായണത്തിന് സമാപനം കുറിച്ചു. ഇടവക വികാരി ഫാ വർഗീസ് ചാലിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണുക്കാടന്റെ സാന്നിധ്യത്തിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സിന്റെ പ്രതിനിധികളായ ജോസ് മാളിയേക്കൽ, പി പീറ്റർ പൂന്നേലിപ്പറമ്പിൽ എന്നിവർ റെക്കോർഡ് പ്രഖ്യാപനം നടത്തി.
മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി ട്രസ്റ്റി ജോൺസൺ മാളിയേക്കൽ. കേന്ദ്ര സമിതി പ്രസിഡന്റ് പോൾ ഡേവിഡ് പാറേക്കാടൻ, എന്നിവർ ആശംസകൾ അർപ്പിച്ചു ഏറ്റവും പ്രായം കൂടിയ നാലു വചന വായനക്കാർക്കും പ്രായം കുറഞ്ഞ അഞ്ചു വായനക്കാർക്കും അഭിവന്ദ്യ പിതാവ് സമ്മാനങ്ങൾ നൽകി ആദരിച്ചു. കൺവിനർ ജോയ് കെ.സി. കോമ്പാറക്കാരൻ സ്വാഗതവും ജോയിന്റ് കൺവീനർ ജോസഫ് മാളിയേക്കൽ നന്ദിയും പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com