കാവ്യശിഖ – മലയാള കവിതാദിനാചരണം പ്രൊഫ. കെ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കാവ്യശിഖയുടെ നേതൃത്വത്തിൽ മലയാള കവിതാദിനാചരണവും കവിസംഗമവും ലളിതകലാ അക്കാദമി അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രൊഫ. കെ.വി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് കവിതാസമാഹാരം “സ്റ്റെയിൻ ഓഫ് എഗണി”യുടെ കവർ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. കവിതയെന്നാൽ ചൊല്ലുന്നതും പറയുന്നതും അല്ലെന്നും അതിനപ്പുറത്ത് നിൽക്കുന്ന ഒന്നാണെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

continue reading below...

continue reading below..കുമാരനാശാന്റെ “വീണപൂവ്” ഉൾപ്പെടെ വിവിധ കവിതകൾ അമ്പതോളം കവികൾ ആലപിച്ചു. ജയറാം വാഴൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റെജില ഷെറിൻ സ്വാഗതവും ശ്രീജ വിധു നന്ദിയും പറഞ്ഞു. കെ.ആർ ദർശന ആമുഖം പ്രഭാഷണം നടത്തി.

You cannot copy content of this page