വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ്

ഇരിങ്ങാലക്കുട : സാമൂഹ്യ സേവനത്തിലൂടെ വിദ്യാർഥികളുടെ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് എൻ.എസ്.എസ് യൂണിറ്റ് സപ്ത ദിന ക്യാമ്പ് സംഘടിപ്പിച്ചു. മാടായിക്കോണം പി.കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ നടന്ന ക്യാമ്പിൽ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പങ്കാളികളായി.

സ്കൂളിലെ ക്ലാസ് മുറികൾ മോടി പിടപ്പിക്കൽ, ശലഭോദ്യാന നവീകരണം, പച്ചക്കറി തോട്ട നിർമാണം എന്നീ ജോലികളാണ് വിദ്യാർത്ഥികൾ ശ്രമദാനമായി നിർവഹിച്ചത്. കേന്ദ്ര യുവജന ക്ഷേമ മന്ത്രാലയത്തിന് വേണ്ടി തൊഴിൽ രഹിതർക്കായുള്ള സർവേ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ക്യാമ്പിൻ്റെ ഭാഗമായി പങ്കാളികളായി.

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി.എം.ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, പ്രൊഫ. എൻ ആർ പ്രേമകുമാർ, മാടായിക്കോണം സ്കൂൾ ഹെഡ്മിസ്ട്രസ് മിനി കെ വേലായുധൻ തുടങ്ങിയവർ അതിഥികളായി.

ഫയർ ആൻഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി, എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രോഗ്രാം ഓഫീസർമാരായ ഫെബിൻ രാജു, കാതറിൻ ജെ നേരേവീട്ടിൽ, എൻ എസ് എസ് വളണ്ടിയർ സെക്രട്ടറിമാരായ സന്ദീപ് രാജേഷ്, വി എസ് റിതിക എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page