ഇരിങ്ങാലക്കുട : പാവക്കഥകളി എന്ന കലാരൂപത്തിൽ പുതിയൊരു തലമുറയെ വാർത്തെടുക്കുവാൻ ഇരിങ്ങാലക്കുട നടനകൈരളിയിൽ ‘ഭൂവന’ എന്ന സാംസ്ക്കാരിക സംഘടനയുടെ സഹായത്തോടെ ശിൽപ്പശാല ആരംഭിച്ചു. നാട്യാചാര്യൻ വേണുജി ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിന്റെ ശാസ്ത്രീയ നൃത്തനാടകമായ കഥകളിയുടെ പാവകളിലൂടെയുളള ആവിഷ്ക്കരണം എന്ന നിലയിലാണ് പാവക്കഥകളിയുടെ പ്രസക്തി, ക്ലാസ്സിക്കൽ തിയേറ്റുകളെ പാവകളിയിൽ ആവിഷ്ക്കരിക്കുന്ന സമ്പ്രദായം മറ്റു രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്. പാവകൾക്കുളളിൽ കൈ കടത്തി വിരലുകൾ കൊണ്ട് പാവകളെ ചലിപ്പിക്കുന്ന ഈ അപൂർവ കലാരൂപത്തിന് പതിനെട്ടാം നൂറ്റാണ്ടിൽ ജന്മം നൽകിയത് പാലക്കാട്ട് പരുത്തിപ്പുള്ളി ഗ്രാമത്തിലെ ആണ്ടിപ്പണ്ടാരങ്ങളാണ്. ഏതാണ്ട് നാമാവശേഷമായിപ്പോയ ഈ കലാരൂപത്തെ നാലുപതിറ്റാണ്ടുകൾക്ക് മുമ്പ് പുനരുജ്ജീവിപ്പിക്കാൻ നേത്യത്വം നൽകിയത് വേണുജിയായിരുന്നു.
നടനകൈരളി ഡയറക്‌ടർ കപിലവേണു നേത്യത്വം നൽകുന്ന ശിൽപ്പശാലയിൽ പ്രശസ്‌ത പാവകളി വിദഗ്ദ്ധരായ കെ.വി. രാമകൃഷ്‌ണൻ, കെ.സി. രാമകൃഷ്‌ണൻ, കുമ്പത്ത് ശ്രീനിവാസൻ, കലാനിലയം രാമകൃഷ്‌ണൻ എന്നിവർ പുതിയ തലമുറക്ക് പരിശീലനം നൽകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com