ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ടൌൺ ഹാളിൽ ജൂൺ 21 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ആരംഭിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു
നാടിൻ്റെ സമ്പത്ത്ഘടനയുടെ വളർച്ചക്കായി കൃഷിക്ക് മുൻഗണന നൽകേണ്ടത് മാനവീയമായ സംസ്കാരമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കാർഷിക സംസ്കാരത്തിൻ്റെ മഹിമ വിളിച്ചോതുന്നതാണ് നഗരസഭയുടെ ഞാറ്റുവേല മഹോത്സവമെന്ന് ചൂണ്ടിക്കാട്ടി.
നഗരസഭാധ്യക്ഷ സുജ സജ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാൻ മാരായ ഫെനി എബിൻ വെള്ളാനിക്കാരൻ , ജെയ്സൺ പാറേക്കാടൻ , അംബിക പള്ളിപ്പുറത്ത്, സി. സി. ഷിബിൻ , അഡ്വ ജിഷ ജോബി. നഗരസഭാ കൗൺസിലർമാരായ അഡ്വ കെ. ആർ. വിജയ , സോണിയ ഗിരി , അൽഫോൻസ തോമസ്, പി.ടി. ജോർജ്ജ്, ബൈജു കുറ്റിക്കാടൻ, മുൻസിപ്പൽ സെക്രട്ടറി എം.എച്ച്. ഷാജിക, മിനി എസ്. പി. ആർ. സ്റ്റാൻലി , ആൻസി. യു. എ. എന്നിവർ സംസാരിച്ചു.
തുടർന്ന് സംഗമ സാഹിതിയുടെ കവിയരങ്ങ് , കാർഷിക സെമിനാർ എന്നിവ നടന്നു. വൈകീട്ട് മൂകാംബിക കലാക്ഷേത്രത്തിൻ്റെ നൃത്തനൃത്ത്യങ്ങളും, പ്രസീദ ചാലക്കുടിയുടെ നാടൻ പാട്ടുകളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com