ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂർ മാധവച്ചാക്യാർ ജന്മവാർഷികാചരണത്തിന്റെ ഭാഗമായി ഗുരു ചിട്ടപ്പെടുത്തിയ ഹനുമദ്ദൂതാങ്കം കൂടിയാട്ടത്തിലെ ഹനുമാന്റെ പുറപ്പാട് മാധവമാതൃഗ്രാമത്തിന്റെ നേതൃത്വത്തിൽ തൃശ്ശൂർ തെക്കെമഠം മിനി ഹാളിൽ വച്ച് ആരംഭം കുറിച്ചു. രാമായണം സുന്ദരകാണ്ഡത്തിലെ ഹനൂമാന്റെ സീതാന്വേഷണവും സീതാദർശനവുമാണ് ഇതിവൃത്തം.
ഹനൂമാനായി അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തുവന്നു. കലാ. രവികുമാർ, വിജയ്, രാഹുൽ എന്നിവർ മിഴാവിൽ, കലാനിലയം രാജൻ ഇടയ്ക്ക, ഭദ്ര, അഞ്ജന എന്നിവർ താളം, കലാ. സതീശൻ ചുട്ടി കൈകാര്യം ചെയ്തും. നാളെ വൈകിട്ട് 5.30ന് കൂടിയാട്ടവും, അമ്മന്നൂർ അനുസ്മരണയോഗം, പ്രബന്ധാവതരണവും ഉണ്ടാകും. അവതരണങ്ങൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ കാണാം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com