തെക്കേകുളം വൃത്തിയാക്കി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവ ശേഷം വൃത്തിഹീനമായ സാഹചര്യത്തിൽ തുടർന്ന തെക്കേകുളം ദേവസ്വം വൃത്തിയാക്കി. പത്തു ദിവസത്തെ ഉത്സവത്തിന് ശേഷം കുളത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. ക്ഷേത്രോത്സവം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതിനെതിരെ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി , മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം , അഡ്വ അജയ് കുമാർ, അഡ്മിനിസ്ട്രേറ്റർ ഉഷാ നന്ദിനി എന്നിവരോട് വാർത്ത ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അടിയന്തരരമായി തെക്കേകുളം വൃത്തിയാക്കാൻ നടപടികൾ ആരംഭിച്ചു.



ദിനംപ്രതി 100 കണക്കിന് ഭക്തർ ഉൾപ്പെടെയുള്ളവരാണ് കുളിക്കുവാനായി കുളത്തെ ആശ്രയിക്കുന്നത്. തെക്കേകുളത്തിന്റെ കിഴക്കു കൽപ്പടവുകളിൽ ഇരുവശത്തും മാലിന്യം അടിഞ്ഞുകൂടി പടവുകൾ ഉപയോഗശൂന്യമായികിടക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ് അധികവും.

ക്ഷേത്രക്കുളം വലിയതോതിൽ മലിനമാകുന്നതിൽ കുളം ഉപയോഗിക്കുന്നവരുടെയും അശ്രദ്ധയുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കുളത്തിന് ചുറ്റും സ്ഥിരമാണെന്ന് പരാതി നിലനിൽക്കുന്നുണ്ട്. ഇവിടെ ദേവസ്വം സെക്യൂരിറ്റിയെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page