വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ എട്ടാം വാർഷികാഘോഷങ്ങൾ മെയ് 11,12 ദിവസങ്ങളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ എട്ടാം വാർഷികാഘോഷങ്ങൾ മെയ് 11,12 ശനി ഞായർ ദിവസങ്ങളിൽ മാധവനാട്യഭൂമി അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ശനിയാഴ്ച 4 മണി മുതൽ 5 :45 വരെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വീണ, വയലിൻ കച്ചേരികൾ. തുടർന്ന് ഉദ്ഘാടന ചടങ്ങുകൾ

വൈകിട്ട് 6 മണിക്ക് മൈസൂർ ചന്ദൻ കുമാറിന്‍റെ ഓടക്കുഴൽ കച്ചേരി. വയലിൻ അലങ്കോട് വി എസ് ഗോകുൽ, മൃദംഗം ഡോ. കെ ജയകൃഷ്ണൻ, ഘടം വെള്ളാട്ടഞ്ഞുർ ശ്രീജിത്ത്‌.


മെയ് 12 ഞായറാഴ്ച രാവിലെ 9 മണിക്ക് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികളുടെ മൃദംഗ അവതരണം , തുടർന്ന് വൈകിട്ട് ആറു മണിവരെ സംഗീത വിഭാഗം വിദ്യാർഥികളുടെ കച്ചേരി.

വൈകിട്ട് 6 മണിക്ക് കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയുടെ കച്ചേരി. വയലിൻ : വയലാ രാജേന്ദ്രൻ, മൃദംഗം സനോജ് പൂങ്ങാട്, ഘടം കുറിച്ചിത്താനം അനന്തകൃഷ്ണൻ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page