ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കാറളം ഗ്രാമപഞ്ചായത്തിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്.
കാറളം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം : 13-പവ്വർഹൗസ്
പട്ടികജാതി സംവരണം : 10-ഹരിപുരം
സ്ത്രീ സംവരണം : 3-ഇളംപുഴ, 4-ചെമ്മണ്ട, 6-കിഴുത്താണി ഈസ്റ്റ്, 11-താണിശ്ശേരി, 12-കല്ലട, 15-വെള്ളാനി ഈസ്റ്റ്, 16-കാറളം
ഗ്രാമപഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും.18 ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21ന് തൃശ്ശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

