ഇരിങ്ങാലക്കുട : ഏഴാം ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ വിജയിച്ചു. ആകെയുള്ള 132 വോട്ടർമാരിൽ 112 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. എതിർ സ്ഥാനാർത്ഥികൾക്ക്
2ഉം,3ഉം വോട്ടുകൾ ആണ് ലഭിച്ചത്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് 111,112 വീതം വോട്ടുകൾ ലഭിച്ചു.
വിജയിച്ച സ്ഥാനാർത്ഥികൾ
കെ.ജി.മോഹനൻ, രാജൻ നെല്ലായി, എം.ബി.രാജു, വിനി.കെ.ആർ, ദേവരാജൻ .എ.കെ, ശശിധരൻ.എം.കെ,അർഷാദ്.കെ.എസ്, ഷെറിൻ അഹമ്മദ്. കെ.എച്ച്, സുരേഷ്കുമാർ കെ.എൻ.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായി പാനലിലെ 7 പേരും നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പി.തങ്കം ടീച്ചർ, എം.രാജേഷ്, വി.എസ്.പ്രിൻസ്, ഡോ. കെ.രാജേന്ദ്രൻ, വത്സല ബാബു, ശാശ്ത്രശർമ്മൻ.ഇ.ആർ, വിഷ്ണു.പി.എൻ എന്നിവരാണ് മുകുന്ദപുരം താലൂക്കിൽ നിന്നുള്ള ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾ.
ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഡോ. എം.സി.നിഷ വരണാധികാരിയായിരുന്നു. വജയിച്ച സ്ഥാനാർത്ഥികളെയും, മികച്ച ഭൂരിപക്ഷം സമ്മാനിച്ച താലൂക്ക് കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുപ്പുകമ്മിറ്റി കൺവീനർ വി.എ. മനോജ്കുമാർ അഭിനന്ദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive