ഇരിങ്ങാലക്കുട : വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കണക്കൻ കുളം കയർ വലപ്പായ ഉപയോഗിച്ച് നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കുളം വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. ഇത്തരം രീതികൾ പ്രകൃതിദത്തമായി ജലാശയങ്ങളെ സംരക്ഷിക്കുകയും ഇതിലൂടെ മണ്ണിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഭൂമിയിലെ ജലനിരപ്പ് കൂട്ടാൻ സഹായിക്കുന്നു, കൂടാതെ മണ്ണൊലിപ്പ് തടയുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യാതെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണ മാർഗങ്ങളിൽ ഒന്നാണ് കയർ വസ്ത്രം വിരിക്കൽ പ്രവർത്തി. ഈ പ്രവർത്തിക്കായി 145,000 രൂപ അടക്കൽ തുകയും 227 തൊഴിൽ ദിനങ്ങളും വിനിയോഗിച്ചു. തൃശ്ശൂർ ജില്ലയിലെ നഗരസഭയിൽ വച്ച് ഈ പ്രവർത്തി നടപ്പിലാക്കിയ ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭ. ഇരിങ്ങാലക്കുട നഗരസഭയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ പ്രവർത്തിയാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മാരായ സി സി ഷിബിൻ, ഫെനി എബിൻ, ജെയ്സൺ പാറെക്കാടൻ, നഗരസഭ സെക്രട്ടറി ഷാജിക്ക് എം എച്ച് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കയർ ഇൻസ്‌പെക്ടർ പ്രിയ പി കെ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ അജിത്കുമാർ സ്വാഗതവും തൊഴിലുറപ്പ് ഉദ്യോഗസ്ഥൻ സിജിൻ ടി എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ലേഖ, ബിജു പോൾ, ജസ്റ്റിൻ തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive