ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ യുവ കലാകാരി സ്കോളർഷിപ്പ് മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിന്. ഇരിങ്ങാലക്കുട നടനകൈശികി ഗുരു നിർമ്മല പണിക്കരുടെ കിഴിൽ കഴിഞ്ഞ പതിനാറുവർഷമായി മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് ആണ് ഹൃദ്യ.
ഇന്ത്യൻ ശാസ്ത്രീയ സംഗീതം, ഇന്ത്യൻ ശാസ്ത്രീയ നൃത്തം, നാടകം, മൈം, ദൃശ്യകല, നാടോടി, പരമ്പരാഗത, തദ്ദേശീയ കലകൾ, ലളിത ശാസ്ത്രീയ സംഗീതം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുള്ളിൽ ഉന്നത പരിശീലനത്തിനായി മികച്ച വാഗ്ദാനങ്ങളുള്ള യുവ കലാകാരന്മാർക്ക് സഹായം നൽകുക എന്നതാണ് ഈ സ്കോളർഷിപ്പ് ലക്ഷ്യമിടുന്നത്.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ- അമേരിക്കൻ ആർട് കൗൺസിൽ സംഘടിപ്പിച്ച ദി ഇറേസിങ് ബോർഡേർസ് ഡാൻസ് ഫെസ്റ്റിവലിലേക്ക് മോഹിനിയാട്ട രംഗത്ത് പുതുവാഗ്ദാനമായ ഹൃദ്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ചുട്ടി കലാകാരനായ ഹരിദാസിന്റെയും രമയുടെ മകളായ ഹൃദ്യ കാലടി ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എം എ മോഹിനിയാട്ട വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive