ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ 8 ആഴ്ചയിലായി നടന്നു കൊണ്ടിരുന്ന “വേനൽക്കളിമ്പം ” സാഹിത്യ പരിപാടിയുടെ സമാപനം എസ്. എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ അവതരണവും ചർച്ചയും നടന്നു. കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ തദവസരത്തിൽ പരിചയപ്പെടുത്തി. യു.എസ് .എസ് സ്കോളർഷിപ്പ് നേടിയ എസ് .എൻ ഹൈസ്കൂൾ വിദ്യാർത്ഥിനി വേദ ടി എസ് നെ അഭിനന്ദിച്ചു.
ശ്രീനാരായണ ഗുരുവിൻ്റെ കൃതി “പിണ്ഡനന്ദി” എന്ന കവിതയുടെ ആലാപനവും,ആസ്വാദനവും പി.ആർ .രാജഗോപാൽ അവതരിപ്പിച്ചു. എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.സി അജിത, എസ്. എൻ ഹൈസ്കൂൾ എച്ച്. എം പി.എം അജിത, ബീന ടി ഒ , ഷീന ഇ.എം, രജന പി. ആർ , കെ.കെ മഞ്ജുള , പി.കെ അജയഘോഷ് , ധന്യ കെ ഭരതൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive