പറപ്പൂക്കര : മണിപ്പൂരിലെ കലാപ ഭൂമിയിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായി പറപ്പൂക്കരയിലെ സെന്റ് ജോൺസ് ഫൊറോന പള്ളിയിലെ മതബോധന വിദ്യാർത്ഥികൾ. സേവ് മണിപ്പൂർ എന്ന ക്യാമ്പയിൻ പറപ്പൂരിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. 250 ഓളം കുട്ടികൾ പങ്കെടുത്തു. പ്രതിഷേധ പരിപാടികൾക്ക് ഇടവക വികാരി മോൺ. ഫാ. ജോസ് മാളിയേക്കൽ, സഹവികാരി ഫാ. ജിബിൻ നായത്തോടൻ, ഡിക്കൻ ജിന്റോ പ്രധാന അധ്യാപകൻ ജോസുകുട്ടി അന്തിക്കാടൻ , കൈക്കാരന്മാരായ ജോസ് പനംകുളത്തുകാരൻ, വിൻസെന്റ് പനംകുളത്തുകാരൻ, ജോൺസൺ പുതുപ്പിളളിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മണിപ്പൂരിലെ കലാപ ഭൂമിയിലേക്ക് സമാധാനത്തിന്‍റെയും പ്രാർത്ഥനയുടെയും സന്ദേശവുമായി പറപ്പൂക്കര ഫൊറോനയിലെ ഇടവക അംഗങ്ങൾ. മണിപ്പൂർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറപ്പൂക്കര ഫൊറോന പള്ളിയിൽ നിന്നും നെടുമ്പാൾ സെന്ററിലേക്ക് നടത്തിയ പ്രതിഷേധ ജാഥ വികാരി ജോസ് മാളിയേക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
നെടുമ്പാൾ സെന്ററിലെ പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മതേതരത്വവും ബഹുസ്വരതയും കളങ്കപെടുത്തരുത്, മതേതരത്വവും ബഹുസ്വരദ്ധയും ആണ് ഭാരതത്തിന്‍റെ മുഖമുദ്രയെന്നും മാർ പോളി കണ്ണൂക്കാടൻ ഓർമിപ്പിച്ചു. തൃശ്ശൂർ അതിരൂപത മുൻ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ലാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പറപ്പൂക്കര ഫൊറോന വികാരി ഫാദർ ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ ജിബിൻ നായത്തോടൻ സ്വാഗതവും കൈക്കാരൻ ജോസ് പനകുളത്തുകാരൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O