ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഇരിങ്ങാലക്കുട : ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ എന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനവും, കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ആദരം നൽകുന്ന’ നേട്ടം 2023’ഉം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത പുരോഗമന പക്ഷ എഴുത്തുകാരനും ശക്തിബോധി ഗുരുകുലം ആശ്രമത്തിലെ ആചാര്യനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി.


പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ അശോകൻ ചരുവിൽ കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഡോ.കെ.പി. ജോർജ്, റെജില ഷെറിൻ, സനോജ് രാഘവൻ, ഡോ. പി.എസ്. ജലജ, കെ.എച്ച്. ഷെറിൻ അഹമ്മദ്, കെ.ജി. സുബ്രമണ്യൻ എന്നിവർ തുടർന്ന് സംസാരിച്ചു. തുടർന്ന് യൂണിറ്റംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page