ഇരിങ്ങാലക്കുട : ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. തൃശ്ശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിൽ ഉൾപ്പെടുന്ന നൂറോളം ചാപ്റ്ററുകളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്ത ഉൽസവ് 2023 ഫാമിലി കോൺഫറൻസ് ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീനിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സോൺ ലേഡി ജെ.സി. ചെയർ പേഴ്സൺ രശ്മി വിനോദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോൺ പ്രസിഡന്‍റ് അർജുൻ നായർ മുഖ്യാതിഥി ആയിരുന്നു ചാപ്റ്റർ പ്രസിഡന്‍റ് മെജോ ജോൺസൺ, ലേഡി ജെ.സി ചാപ്റ്റർ ചെയർ പേഴ്സൺ നിഷി എൻ നിസാർ, പ്രോഗ്രാം ഡയറക്ടർ ലീജോ പൈലപ്പൻ, സോൺ വൈസ് പ്രസിഡന്‍റ് സോണി വർഗീസ്,ജെ.ജെ. ചെയർമാൻ ജോർഡിൻ തോമസ്, സോൺ സെക്രട്ടറി വിജിഷ് നായർ, സോൺ മുൻ പ്രസിഡന്‍റ് ജോബിൻ കുരിയാക്കോസ്, എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ വെയ്സ്റ്റ് കെമിക്കലി ഡിക്കബോസ്റ്റ് ചെയ്ത് മണ്ണാക്കി മാറ്റുന്ന നൂതനമായ പദ്ധതിക്ക് ദേശിയ തലത്തിൽ രൂപം കൊടുത്ത യുവ സംരംഭകൻ ഇരിങ്ങാലക്കുട സ്വദേശി ജോഷി വർക്കിയെ സമ്മേളത്തിൽ സംരംഭക അവാർഡ് നൽകി ആദരിച്ചു. ചാപ്റ്റർ മുൻ പ്രസിഡന്‍റ് ടെൽസൺ കോട്ടോളി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സോൺ തലത്തിൽ ആറ് സ്റ്റേജുകളിലായി വിവിധങ്ങളായ മൽസരങ്ങളും ഉണ്ടായിരുന്നു
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O