ഭാര്യ മരിച്ച് പിറ്റേന്ന് ഭർത്താവും മരിച്ചു

വല്ലക്കുന്ന് : ഭാര്യ മരണപ്പെട്ട അടുത്ത ദിവസം ഭർത്താവും മരിച്ചു. വല്ലക്കുന്ന് നേരെപറമ്പിൽ ലോനപ്പൻ മകൻ ജോണി (73) യാണ് തന്‍റെ ഭാര്യ ഡെയ്സി (67) മരിച്ചതിന്‍റെ അടുത്ത ദിവസം മരണപ്പെട്ടത്. വല്ലക്കുന്നിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു ജോണി. സെപ്റ്റംബർ 3 പുലർച്ചെയാണ് അസുഖം മൂലം ചികിത്സയിലായിരുന്ന ഡെയ്സി മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചതിരിഞ്ഞു ഡേയ്സിയുടെ സംസ്കാരകർമങ്ങൾ കഴിഞ്ഞിരുന്നു.

ജോണിയും മാസങ്ങളായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിൽ ആയിരിന്നു. തിങ്കളാഴ്ച അസുഖം മൂർച്ചിച്ഛ് രാവിലെ 11:30 ഓടെ ജോണി മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തടുത്ത ദിവസം നടന്ന ദമ്പതികളുടെ മരണം കുടുംബത്തെ കടുത്ത ദുഃഖത്തിൽ ആഴ്ത്തി. ജോണിയുടെ സംസ്കാരകർമം തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് വല്ലക്കുന്ന് സെന്റ് അൽഫോൻസാ പള്ളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ നടത്തും. മക്കൾ ജിഷ, ജിൻസ, ജീന. മരുമക്കൾ ജിബി, ജോബി, ജസ്റ്റിൻ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page