ആത്മഹത്യയ്ക്കും മദ്യത്തിനും മയക്കുമരുന്നിനും എതിരെയും, ഈ നാട്ടിൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാൻ കഴിയുമെന്നും കാണിക്കുന്ന സ്റ്റാർട്ടപ്പ് ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഇരിങ്ങാലക്കുട, ചാലക്കുടി ,അതിരപ്പിള്ളി, മലമ്പുഴ, നെല്ലിയാമ്പതി തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ചു വരുന്നു.
സൂര്യശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് ബാബു താഴേക്കാട് തിരക്കഥയെഴുതി ഷാജു പൊറ്റക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ ബ്രിജേഷ് മുരളീധരൻ കൈകാര്യം ചെയ്യുന്നു. പുതുമുഖങ്ങളായ അഖിൽ ഷായും നേഹയും നായികാ നായകന്മാരാണ്.
ഇരുപതു വർഷത്തിലേറെയായി സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് സ്റ്റാർട്ടപ്പ് ഷോർട്ട് ഫിലിം സംവിധായകനായ ഷാജു പൊറ്റക്കൽ
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O