എ.ഐ.എസ്.എഫ് , എ.ഐ.വൈ.എഫ്, മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദന സദസ്സും ബാലവേദി കുടുംബസംഗമവും സംഘടിപ്പിച്ചു

കാറളം : എ.ഐ.എസ്.എഫ് – എ ഐ വൈ എഫ് മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദന സദസ്സും ബാലവേദി കുടുംബസംഗമവും സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ: വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് മാസ്റ്റർ ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥി ആയിരുന്നു.

നോവലിസ്റ്റും ചെറുകഥാകൃത്തും ശാസ്ത്രപ്രചാരകനുമായ റഷീദ് കാറളത്തെ ആദരിച്ചു. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
തുടർന്ന് ബാലവേദി കൂട്ടുകാരുടെയും കുടുംബങ്ങളുടെയും കലാപരിപാടികളും കായിക പരിപാടികളും നടന്നു.

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ സ്വാഗതം പറഞ്ഞു. സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം സ: കെ.ശ്രീകുമാർ, സിപിഐ ജില്ലാ കൗൺസിൽ അംഗം സ: എൻ.കെ ഉദയപ്രകാശ്, ലോക്കൽ സെക്രട്ടറി സ: കെ.എസ് ബൈജു, ഇരിങ്ങാലകുട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സ: വിഘ്നേഷ് പി.വി, കാറളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എസ് ശശികുമാർ, അംബിക സുഭാഷ്, ജഗജി കായംപുറത്ത്, അമ്പിളി റെനിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ പി.എസ് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page