എ.കെ.സി.സി. മാർ ജെയിംസ് പഴയാറ്റിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽഷാദ് ഇന്ത്യൻ പ്ലേ ബോയ്സ് കോഴിക്കോട് ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ നേതൃത്വത്തിൽ മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽഷാദ് ഇന്ത്യൻ പ്ലേ ബോയ്സ് കോഴിക്കോട് ജേതാക്കളായി. അയ്യങ്കാവ് മൈതാനിയിലെ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മൽസരത്തിൽ ജി.എഫ് ടി. പാലക്കാടിനെ 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

വാശിയേറിയ ഫൈനൽ മൽസരത്തിലെ കളിയിൽ സമനിലയിൽ പിരിഞ്ഞതിനാൽ പെനാൾട്ടി ഷൂട്ടൗട്ടിലൂടെയാണ് അൽഷാദ് കോഴിക്കോട് ജേതാക്കളായത് സ്കോർ 5-3. ഫൈനലിന് ശേഷം നടന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആവന്തി ഗ്രൂപ്പ് എം.ഡി. ഡേവിസ് ആന്റണി അക്കരക്കാരൻ മുഖ്യാതിഥി ആയിരുന്നു.

കത്തിഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. എ.കെ.സി സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അനുമോദന പ്രസംഗം നടത്തി ജനറൽ കൺവീനർ പി.ടി. ജോർജ്, ജോ. കൺവീനർമാരായ ടെൽസൺ കോട്ടോളി, ഷാജു പാറേക്കാടൻ, ജോസ് മാമ്പിള്ളി, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ എന്നിവർ സംസാരിച്ചു. മന്ത്രി ഡോ. ആർ ബിന്ദു സമ്മാനദാനം നിർവഹിച്ചു. ഡേവിസ് ആന്റണി അക്കരക്കാരനെ മന്ത്രി ഡോ.ആർ. ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page