പൊഞ്ഞനം എസ്എൻഡിപി റോഡിൽ ജനങ്ങൾ യാത്രാ ദുരിതത്തിൽ …

പൊഞ്ഞനം : എസ്എൻഡിപി റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ യാത്രചെയ്യുന്നവരും പരിസരവാസികളായ നാട്ടുകാരും വളരെയധികം ദുരിതത്തിലാണ്. വെള്ളാനി, എസ്എൻഡിപി ഭാഗങ്ങളിൽ നിന്നും കാട്ടൂരിലേക്ക് എളുപ്പത്തിൽ എത്തി ചേരാനുള്ള റോഡാണിത്.

സ്കൂൾ വണ്ടികളും ബൈക്ക് യാത്രക്കാരും ധാരാളമായി യാത്ര ചെയ്യുന്ന കഷ്ടിച്ച് ഒരു കിലോമീറ്ററോളം മാത്രം നീളമുള്ള ഈ റോഡിൽ കഴിഞ്ഞ മേയ്മാസത്തിലാണ് പണി ആരംഭിച്ചത്. ആറുമാസമായിട്ടും പണി ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല.



ഒന്നോ രണ്ടോ ദിവസം പണി നടത്തിയാൽ പിന്നെ ആഴ്ചകളോളം ഇവിടെ പണി നടക്കാത്ത അവസ്ഥയാണ് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കരാറുക്കാരന്റെ ഈ മെല്ലെപോക്ക് തുടർന്നാൽ റോഡ് ഗതാഗതയോഗ്യമാകുവാൻ പല മാസങ്ങൾ ഇനിയും കാത്തിരിക്കേണ്ടതായിവരും.

ആയതിനാൽ കരാറുക്കാരന്റെ ഈ മെല്ലെപോക്ക് അവസാനിപ്പിച്ച് ദ്രുതഗതിയിൽ പണി പൂർത്തിയാക്കാൻ വേണ്ടതായ നടപടി ബന്ധപെട്ട അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page